News Wednesday, November 30, 2022 - 12:19

Select District: 
News Items: 
Description: 
കടല്‍ക്കൊല കേസ്; മത്സ്യതൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി ന്യൂ ഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഒമ്പത് മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി. ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ കോടതി ഉത്തരവായി. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2012 ലാണ് കേരള സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. പിന്നീട് പ്രതികളായ സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ വരെ സൃഷ്ട്ടിച്ച കേസ് ഒമ്പത് വര്‍ഷത്തെ നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്.
Regional Description: 