News Friday, November 25, 2022 - 11:10
Submitted by kerala on Fri, 2022-11-25 11:10
Select District:
News Items:
Description:
കേരളത്തിൽ ആദ്യം |കടലിൽ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനുള്ള നൂതന ഉപകരണം പരീക്ഷിച്ചു
ആലപ്പുഴ: കടലില്‍ അപകടത്തില്‍പ്പെടുന്നവരെ റിമോട്ടില്‍ നിയന്ത്രിക്കുന്ന ഉപകരണം ഉപയോഗിച്ച് രക്ഷിച്ച് കരക്കെത്തിക്കുന്നതിനുള്ള നൂതന സംവിധാനം ആലപ്പുഴ ബീച്ചില്‍ പരീക്ഷിച്ചു. കേരളത്തിലാദ്യമായാണ് ഇത്തരമൊരു ഉപകരണം പരീക്ഷിക്കുന്നത്. സേഫ് സീസ് എന്ന സ്ഥാപനമാണ് റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് സംവിധാനം വികസിപ്പിച്ചെടുത്തത്. റിമോട്ട് സംവിധാനത്തിലൂടെ കരയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണീ ഉപകരണം.
അപകടത്തില്‍പ്പെട്ടവരുടെ അടുത്ത് അതിവേഗം എത്തി രക്ഷിക്കുന്ന രീതിയിലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണം ഉപയോഗിച്ച് അപകടത്തില്‍പ്പെടുന്നവരെ മുപ്പത് സെക്കന്‍ഡിനുള്ളില്‍ രക്ഷിക്കാനാകും. 200 കിലോ ഭാരം താങ്ങാനാവുന്ന ഉപകരണത്തിലൂടെ ഒരേസമയം മൂന്ന് പേരെ വരെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാം. ഉപകരണത്തിന് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാകും. 12 കിലോ മാത്രമാണ് ഇതിൻറെ ഭാരം.
വിഗദ്ധരുടെ സഹായമില്ലാതെ ഏതൊരു സാധാരണക്കാരനും ഇത് പ്രവര്‍ത്തിപ്പിക്കാനുമാകും. ഇന്ത്യന്‍ നാവികസേനയും കരസേനയും സേഫ് സീസ് ഉപയോഗിക്കുന്നുണ്ട്.
Regional Description: