News Wednesday, November 9, 2022 - 11:16

Select District: 
News Items: 
Description: 
മിന്നലേറ്റ് ബോട്ട് തകർന്നു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു പോർട്ട്‌ കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് ഇടിമിന്നലേറ്റ് തകർന്നു. ബോട്ടിലുണ്ടായിരുന്ന നാലു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം അർധരാത്രിയിൽ ഉൾക്കടലിൽവെച്ചാണ് സംഭവം.മിന്നലേറ്റ് ബോട്ടിന്റെ അടിവശം നെടുകെ പിളർന്നു. ബോട്ടിലെ എൻജിൻ, വയർലസ് സെറ്റ് എന്നിവ കത്തിനശിച്ചു. പോർട്ട് കൊല്ലം സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. രാജനെ കൂടാതെ പോൾ, മാത്യൂസ്, ജോസ് എന്നീ മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു. മറ്റൊരു ബോട്ടെത്തി ഇവരെ രക്ഷപ്പെടുത്തി. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷപ്പെട്ട തൊഴിലാളികളെ എം.മുകേഷ് എം.എൽ.എ. സന്ദർശിച്ചു.
Regional Description: 