News Monday, November 7, 2022 - 12:01
Submitted by kerala on Mon, 2022-11-07 12:01
Select District:
News Items:
Description:
കടലാമയെ രക്ഷിച്ച കടലിന്റെ മക്കൾക്ക് സർക്കാരിൻ്റെ ആദരവ്
തിരുവന്തപുരം: വംശനാശ ഭിക്ഷണി നേരിടുന്ന കടലാമയെ രക്ഷിച്ച മത്സ്യ തൊഴിലാളികളെ ആദരിച്ചു. കേരള വനം വന്യജീവി വകുപ്പും wild life trust of india (WTI) യും സംയുക്തമായാണ് മത്സ്യ തൊഴിലാളികളെ ആദരിച്ചത്.
പൂന്തുറ സ്വദേശികളായ ജോയ്സൺ
സൂരജ്ക്ലീറ്റസ്, ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് കടലാമയെ രക്ഷിച്ചത്. മികച്ച മത്സ്യത്തൊഴിലാളിക്കുള്ള പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് വള്ളം ഉടമസ്ഥനായ സീബിൾ.
DFEIC തിരുവനന്തപുരം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രവും പരിതോശികമായി 5000രൂപയും മത്സ്യത്തൊഴിലാളികൾക്ക് കൈമാറി.
ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീ. സഞ്ജയൻ കുമാർ, IFS (CCF - chief conservator of forests, southern circle), ശ്രീ K I. പ്രദീപ് കുമാർ, IFS (D.F.O Thiruvanathapuram ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മത്സ്യ തൊഴിലാളികളുടെ ഈ പ്രവൃത്തി വളരെയധികം അഭിനന്ദനം അർഹിക്കുന്നതായും. ഇത്തരത്തിൽ വലയിൽ കുടുങ്ങുന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടൽ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണെന്നും മറ്റു മത്സ്യ തൊഴിലാളികളും ഇതു മാതൃകയാക്കി മുന്നോട്ട് പോകണമെന്നും സഞ്ജയൻ കുമാർ പറഞ്ഞു.
സംരക്ഷിത കടൽ ജീവികളെ കുറിച്ചുള്ള അറിവ് പൊതു ജനത്തിന് പരിമിതമാണെന്നും അവരെ ബോധവൽകരിക്കേണ്ടത് ഇങ്ങനെയുള്ള ജീവികളുടെ നിലനിൽപിന് വളരെ അത്യാവശ്യമാണെന്നും WTI പ്രവർത്തകരായ സാജൻ ജോണും, മത്സ്യത്തൊഴിലാളി കളുടെ പ്രതിനിധിയായ അജിത് ശംഖുമുഖവും പറഞ്ഞു.
കഴിഞ്ഞ 26 -ാം തിയതി രാത്രി തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില് നിന്നും ഏകദേശം 30 കിലോമീറ്റര് ഉള്ക്കടില് വച്ചായിരുന്നു സംഭവം നടന്നത്. പൂന്തുറ സ്വദേശി സീബിളിന്റെ ഉടമസ്ഥതയിൽ ഉള്ള മത്സ്യബന്ധന ബോട്ടിലെ വലയിലാണ് അപൂർവ ഇനത്തിൽപ്പെട്ട കടലാമ കുടുങ്ങിയത്.
കേരളതീരത്തിൽ കാണപ്പെടുന്ന എന്നാൽ വംശ നാശ ഭീഷിണി നേരിടുന്ന ഒലിവ് റിഡ്ലി (Olive Ridley sea turtle) വിഭാഗത്തിൽപ്പെടുന്ന കടലമായാണിത്.
മത്സ്യത്തൊഴിലാളിയായ ജോയ്സൺ വല മുറിച്ച് കടലാമയെ കടലിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
ആഴക്കടലില് വച്ച് വലയില് കുടുങ്ങിയ കടലാമയെ രക്ഷപ്പെടുത്തുന്ന വീഡിയോ
കഴിഞ്ഞ ദിവസം കോസ്റ്റൽ ടൈംസ് പുറത്ത് വിട്ടിരുന്നു. ഈ വാർത്ത ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് WTI പ്രവവത്തകൻ കൂടിയായ അജിത് ശംഖുമുഖമാണ് സംഘടനയെ വിവരം അറിയിച്ചത്.
Regional Description: