News Friday, September 2, 2022 - 10:40

Select District: 
News Items: 
Description: 
കടല്‍ സുരക്ഷാ ഉപകരണത്തിന് അപേക്ഷിക്കാം മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനം ഉറപ്പാക്കാനും കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് യന്ത്രവത്ക്കൃത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനും ലൈസന്‍സുമുള്ള ബോട്ടുടമകള്‍ക്ക് 50 ശതമാനം ഗ്രാന്റോഡ് കൂടി സ്‌ക്വയര്‍ മെഷ് ലഭ്യമാക്കുന്നതാണ് പദ്ധതി. ബോട്ടുകള്‍ നിലവില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നവയും മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും ഉണ്ടായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് ജില്ലാ ഓഫീസിലും അതാത് മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ച് വരെ അതാത് ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍ 0467 2202537. ☝️3/9/22 ന് മുൻപ് അപേക്ഷ നൽകണം
Regional Description: 