News Wednesday, August 17, 2022 - 10:31

Select District: 
News Items: 
Description: 
നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കുയരും നാട്ടികയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. 2021-22 ബഡ്ജറ്റില്‍ മൂന്ന് കോടി രൂപ ഉള്‍പ്പെടുത്തി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വസ്ത്രം മാറാനുള്ള മുറികള്‍, വിളക്കുകള്‍, ചുറ്റുമതില്‍ എന്നിവയടങ്ങുന്ന ഹൈടെക് കെട്ടിടമാണ് നിര്‍മിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. ഒരുകോടി രൂപ ചെലവില്‍ ആദ്യം ചുറ്റുമതില്‍ നിര്‍മിക്കും.
Regional Description: 