News Tuesday, August 16, 2022 - 11:00
Submitted by kerala on Tue, 2022-08-16 11:00
Select District:
News Items:
Description:
മത്സ്യത്തൊഴിലാളികൾ കരിദിനം ആചരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദികർ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസത്തിലേറെയായി നടത്തി വരുന്ന മത്സ്യത്തൊഴിലാളി അവകാശ പോരാട്ടത്തിൻ്റെ ഭാഗമായി കരിദിനം ആചരിച്ചു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലേയും കൊടിമരത്തിൽ കറുത്ത കൊടികൾ ഉയർത്തി. കൂടാതെ കറുത്ത കൊടികൾ ഏന്തിയുള്ള വാഹന റാലിയിൽ പങ്കെടുക്കുന്ന ആയിരങ്ങൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കവാടത്തിൽ പത്തരയോടെ എത്തിച്ചേരും. വടക്ക് അഞ്ചുതെങ്ങ് മുതൽ ആരംഭിക്കുന്ന റാലിയിൽ വിഴിഞ്ഞം വരെയുള്ള ഇടവകയിലെ മത്സ്യത്തൊഴിലാളികൾ അണിചേരും. തെക്ക് പൊഴിയൂരിൽ നിന്നും ആരംഭിക്കുന്ന റാലിയിൽ വിഴിഞ്ഞം വരെയുള്ള ഇടവകയിലെ മത്സ്യത്തൊഴിലാളികൾ അണിചേരുമെന്നും അതിരൂപത നേതൃത്വം അറിയിച്ചു. തങ്ങളുടെ ജീവിക്കാനുള്ള അവകാശ പോരാട്ടത്തെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായും നേതൃത്വം കുറ്റപ്പെടുത്തി.
Regional Description: