News Saturday, August 13, 2022 - 10:58
Submitted by kerala on Sat, 2022-08-13 10:58
Select District:
News Items:
Description:
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
അർത്തുങ്കൽ: കഴിഞ്ഞ വ്യാഴാഴ്ച (11-08-22) വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം സംഭവിച്ചത്. അർത്തുങ്കൽ ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപം കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ പെട്ട വൈശാഖ് (16), ശ്രീഹരി (15), എന്നീ വിദ്യാർഥികളെയാണ് തിരയിൽ പെട്ട് കാണാതായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരമാല കാരണം അന്നേ ദിവസം ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മുഖേന നടത്തിയ തെരച്ചിലിൽ അപകടസ്ഥലത്ത് നിന്ന് അൽപ്പം മാറി വൈശാഖിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക്
മാറ്റി. ഒപ്പമുണ്ടായിരുന്ന ശ്രീഹരിയെ കണ്ടെത്താനായിട്ടില്ല. ശ്രീഹരിക്കായി തെരച്ചിൽ തുടരുകയാണ്.
Regional Description: