News Tuesday, August 2, 2022 - 12:35
Submitted by kerala on Tue, 2022-08-02 12:35
News Items:
Description:
ചേറ്റുവ മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് വള്ളത്തിലുണ്ടായിരിന്ന 6 പേരിൽ നാലുപേര് നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയുടെ ടിയ മോൾ ഫൈബർ വള്ളം കരയിൽ അടുക്കാറായപ്പോൾ എഞ്ചിൻ നിന്നു പോയതാണ് വള്ളം മറിയാൻ കാരണമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. പുല്ല് വിള സ്വദേശികളായ സുനിൽ , വർഗീസ് , സ്റ്റെല്ലസ് എന്നിവരാണ് ആദ്യം നീന്തി രക്ഷപ്പെട്ടത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ് , മണിയൻ , ഗിൽബർട്ട് എന്നിവർ മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടക്കുന്നതായും രക്ഷപ്പെട്ടു കരയ്ക്കെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതിൽ ഒരാള് കൂടി നീന്തി രക്ഷപ്പെട്ടെന്നാണ് അവസാനം ലഭിക്കുന്ന വിവരം. ഇദ്ദേഹത്തേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി ഉള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീന്റെ നേതൃത്വത്തിൽ പൊതുജനങ്ങളും , പോലീസും, കോസ്റ്റൽ പോലീസും , ഫയർ ഫോഴ്സും , തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. കളക്ടർ രക്ഷാപ്രവർത്തനം ഏകോപിക്കുന്നുണ്ട് . ശക്തമായ കാറ്റും തിരമാലയും കാരണം രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുവെന്നാണ് വിവരം.
Regional Description: