News Tuesday, July 19, 2022 - 11:16
Submitted by kerala on Tue, 2022-07-19 11:16
Select District:
News Items:
Description:
കടൽക്കാറ്റ് ഏറ്റതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; കാഞ്ഞങ്ങാട് 47 വിദ്യാർഥികൾ ആശുപത്രിയിൽ
കാസർകോട് കാഞ്ഞങ്ങാട് കടൽ കാറ്റ് ഏറ്റതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 47 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്‌കൂളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടലിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന വിഷക്കാറ്റ് ഏറ്റതിന് പിന്നാലെയാണ് സംഭവം. ഇന്നലെ ഉച്ച ഭക്ഷണത്തിനു മുൻപായി കടൽത്തീരത്തേക്ക് പോയ വിദ്യാർഥികൾക്കാണ് അസ്വസ്ഥതയുണ്ടായത്. തലകറക്കവും ചർദ്ദിയും വന്നതിനെ തുടർന്ന് ഉടൻ നീലേശ്വരം പേരോൽ താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരിന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ 7കുട്ടികളും 40 കുട്ടികൾ ജില്ലാ ആശുപത്രിയിലുമാണുള്ളത്. ആരുടെയും നില ഗുരുതരമല്ല.
Regional Description: