News Friday, July 8, 2022 - 11:59

Select District: 
News Items: 
Description: 
ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.രാജി സ്വതന്ത്രമായ തീരുമാനമാണ്. മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ വ്യക്തമാക്കുകയായിരുന്നു, രാജി പ്രഖ്യാപിച്ച് കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. താൻ ഭരണഘടനയോടും നീതി വ്യവസ്ഥയോടും എന്നും കൂറുപുലർത്തുന്ന വ്യക്തിയാണ്. പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
Regional Description: 