News Monday, June 6, 2022 - 10:16

Select District: 
News Items: 
Description: 
പയ്യന്നൂരിൽ ഫിഷറീസ് കോളജ് അനുവദിച്ചു കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) കീഴിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഫിഷറീസ് കോളജ് അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജ് ആണ് പയ്യന്നൂരിലേത്. 40 പേരുടെ ബാച്ചിലർ ഓഫ് ഫിഷറീസ് (ബി.എഫ്.എസ്.സി) ബാച്ച് ആണ് പയ്യന്നൂരിലെ ഫിഷറീസ് കോളജിൽ അനുവദിച്ചിരിക്കുന്നത്. ഈ അധ്യയനവർഷം തന്നെ ബിഎഫ്എസ‌സി കോഴ്സിലേക്ക് പ്രവേശനം നടത്തി പയ്യന്നൂർ ഫിഷറീസ് കോളജിൻറെ പ്രവർത്തനം ആരംഭിക്കുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അറിയിച്ചു. നീറ്റ് പ്രവേശനപരീക്ഷയുടെ റാങ്കിൻറെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നിലവിൽ കുഫോസിൻറെ പ്രാദേശിക ഗവേഷണ കേന്ദ്രം പയ്യന്നൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് ഫിഷറീസ് കോളജ് ആരംഭിക്കുന്നതിന് സർവ്വകലാശാല സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ അടിസ്ഥാന സൌകര്യങ്ങൾ പൂർത്തിയാകുന്നതു വരെ വാടക കെട്ടിടത്തിലായിരിക്കും കോളജ് പ്രവർത്തിക്കുകയെന്ന് വൈസ് ചാൻസലർ ഡോ റിജി ജോൺ പറഞ്ഞു. ഇരുപതിനായിരം ചതുശ്രയടിയെങ്കിലും വിസ്തീർണ്ണമുള്ള വാടകക്കെട്ടിടമാണ് ഇതിനായി കണ്ടെത്തേണ്ടത്.
Regional Description: 