News Tuesday, April 26, 2022 - 12:48
Submitted by kerala on Tue, 2022-04-26 12:48
Select District:
News Items:
Description:
വെള്ളുടുമ്പൻ സ്രാവ് കരയ്ക്കടിഞ്ഞു
26-04-2022
വിഴിഞ്ഞം: അടിമലത്തുറ തീരത്ത് വെള്ളുടുമ്പൻ സ്രാവ് ( തിമിംഗല സ്രാവ്) കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ പത്തു മണിയോടെ തിരയിൽ പെട്ട് മണ്ണിലേക്ക് അടിച്ച് കയറിയതാണ്. ഭാരക്കൂടുതൽ കാരണം തിരികെ പോകാൻ സാധിക്കാതെ മരണപ്പെട്ടതായാണ് വിവരം.
നാട്ടുകാരും പോലീസും ചേർന്ന് വള്ളം വലിക്കുന്ന ട്രാക്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇങ്ങനെയുള്ള സംഭവങ്ങൾ തുടർക്കഥയാവുകയാണ്.
ഈ ഇനത്തിൽ പെട്ട നിരവധി തിമിംഗല സ്രാവുകൾ തിരുവനന്തപുരം തീരത്ത് ഇതിന് മുമ്പും വന്നിട്ടുണ്ട്, അതിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം മൂലം ജീവനോടെ തിരികെ കടലിൽ വിട്ടിരുന്നു. ചിലത് മരണപ്പെടുകയും ചെയ്തു.
കരയിൽ അകപ്പെട്ടാൽ ഇവയുടെ ശ്വാസകോശത്തിൽ മണൽ നിറയുകയും ശ്വാസം തടസ്സെപ്പെടുകയും ചെയ്യും. ഈ അവസ്ഥയാണ് മരണകാരണമെന്ന് സമുദ്ര ഗവേഷകർ പറയുന്നു.
നിരുപദ്രവകാരിയായ ഈ ഇനത്തിൽ പെട്ട മത്സ്യത്തെ ഇങ്ങനെയുള്ള അവസരങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള സംവിധാനങൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്ന ആവശ്യം ജനങ്ങളുടെ ഇടയിൽ ഉയരുകയാണ്
Regional Description: