News Wednesday, April 6, 2022 - 17:02
Submitted by kerala on Wed, 2022-04-06 17:02
Select District:
News Items:
Description:
പൊന്നാനിക്ക് കാവലാകാൻ ഫിഷറീസ് സ്റ്റേഷൻ
06/04/2022
പൊന്നാനി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യതൊഴിലാളികളുടെ സുരക്ഷയും ജീവിത നിലവാരവും ഉയർത്താൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മത്സ്യതൊഴിലാളികളുടെ പുനരധിവാസ പദ്ധതിയായ പുനർഗേഹം കൂടുതൽ കാര്യക്ഷമമാക്കി കടൽക്ഷോഭ ഭീഷണി നേരിടുന്ന മുഴുവൻ മത്സ്യതൊഴിലാളികളെയും പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനി ഉൾപ്പെടെ സംസ്ഥാനത്തെ നാല് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മത്സ്യതൊഴിലാളികളുടെ സുരക്ഷ ഫിഷറീസ് സ്റ്റേഷന്റെ പരിധിയിലായതോടെ സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പറഞ്ഞു. പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ ദീപം തെളിയിച്ചു.
വാണിജ്യ തുറമുഖത്തിന്റെയും മത്സ്യബന്ധന കേന്ദ്രമായ പൊന്നാനിയുടെയും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഫിഷറീസ് സ്റ്റേഷൻ അനുവദിച്ചത്.
മറൈൻ ഫിഷിങ് റഗുലേഷൻ ആക്ട് പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും ഫിഷറീസ് സ്റ്റേഷൻ പരിധിയിലാവും.
ദിനംപ്രതിയുള്ള പട്രോളിങ്ങും മത്സ്യബന്ധനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയും ഇതോടെ ശക്തമാവും. അസി. ഡയറക്ടർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, നാല് റസ്ക്യു ഗാർഡുമാർ, മൂന്ന് ഫിറഷീസ് ഗാർഡുമാർ, ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയവരാണ് ഫിഷറീസ് സ്റ്റേഷന്റെ ഭാഗമാവുക.
മത്സ്യതൊഴിലാളികൾക്ക് 75 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിച്ച മൗണ്ടഡ് ജിപിഎസ്, ഐസ്‌ബോക്‌സ് എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു. നഗരസഭാ കൗൺസിലർ കെ എം ഇസ്മായിൽ, ഫിഷറീസ് ജോ. ഡയറക്ടർ എ പി സതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ചിത്ര, അഡ്വ. പി കെ ഖലീമുദ്ദീൻ, വി സെയ്തു മുഹമ്മദ് തങ്ങൾ, ഹുസൈൻകോയ തങ്ങൾ എന്നിവർ സംസാരിച്ചു.
Regional Description:
പൊന്നാനിക്ക് കാവലാകാൻ
ഫിഷറീസ് സ്റ്റേഷൻ