News Thursday, February 3, 2022 - 11:41

Select District: 
News Items: 
Description: 
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും മത്സ്യഫെഡിന്റെ തീരത്തുനിന്നും മാർക്കറ്റിലേക്ക് (Coast to Market) പദ്ധതിയുടെയും ഭാഗമായി മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ മത്സ്യഫെഡ് മുഖേന ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അന്തിപ്പച്ച. അന്തിപ്പച്ച മൊബൈൽ ഫിഷ് മാർട്ടിന്റെ പുതിയ ഒരു യൂണിറ്റിന്റെ ഉദ്‌ഘാടനം ഇന്ന് നിർവഹിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 7:15 വരെയുള്ള സമയത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടം, കാര്യവട്ടം,ശ്രീകാര്യം,ഉള്ളൂർ എന്നീ സ്ഥലങ്ങളിൽ ഈ ഫിഷ് മാർട്ട് ഉണ്ടാകും.
Regional Description: 