News Tuesday, December 7, 2021 - 10:41
Submitted by kerala on Tue, 2021-12-07 10:41
News Items:
Description:
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന 2022 ജനുവരി 9 ന് നടക്കും. സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകൾ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റ് വിതരണം ചെയ്യുന്നത്. സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാക്കും.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യാനങ്ങള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് ലഭിക്കുക. ഫിഷിംഗ് ലൈസന്‍സ് ഉള്ളതും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് രജിസ്ട്രേഷന്‍ നടത്തിയതുമായ യാനങ്ങള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എഞ്ചിനുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയില്ല. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. അര്‍ഹതയുള്ളവര്‍ക്ക് പെര്‍മിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Regional Description: