News Tuesday, March 7, 2017 - 10:59

Select District: 
News Items: 
Description: 
32 fishermen feared detained by UK navy. Thirty two Indian fishermen from Kanyakumari district in Tamil Nadu and Kerala are feared to be detained at British Indian Ocean Territory (BIOT) of Diego Garcia. According to sources, two deep sea fishing vessels Al-Ameen and Mermaid with their crew members are held at Diego Garcia since March 1. While Al-Ameen had 15 crew members on board, Mermaid had 17 crew members. The fishing boats left Kochi on February 5th and were supposed to return after a month long expedition. "We have learnt that the two fishing vessels are held at Diego Garcia, 1500 nautical miles away from India. We have informed the local fisheries officials and plan to petition the district administration on Monday," said Jose Bilbin, president of Thoothoor deep sea fishermen cooperative society.The community received information after apparently the fishermen called and informed their families about the situation.
Regional Description: 
32 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ, കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ കന്യാകുമാരിജില്ലയിൽ നിന്നുമുൾപ്പെടെയുള്ള 32 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തായി നാഗർകോവിലിലും വിഴിഞ്ഞത്തും വിവരം ലഭിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ഡീഗോ-ഗാർഷ്യ ദ്വീപിലെ അമേരിക്കൻ നാവിക സേനാതാവളത്തിലാണ് ഇവർ പിടിയിലായിട്ടുള്ളതായി വിവരം ലഭിച്ചത്. ബ്രിട്ടീഷ് സമുദ്രാതിർത്തി കടന്നു മത്സ്യബന്ധനം നടത്തി എന്നരോപിച്ചാണു പിടികൂടിയതെന്നറിയുന്നു. കഴിഞ്ഞ മാസം അഞ്ചിനാണു കൊച്ചിയിൽ നിന്ന് അൽ–അമീൻ, മെർമെയിഡ് എന്നീ യന്ത്രവൽക്കൃത ബോട്ടുകളിലായി ഇവർ മത്സ്യബന്ധനത്തിനു പോയത്. കഴിഞ്ഞ ഒന്നിനാണു പിടിയിലായതെന്നറിയുന്നു. ഇവരുടെ ബോട്ടുകളും നാവികസേന പിടിച്ചെടുത്തു. വിഴിഞ്ഞം സ്വദേശികളായ സുരേഷ്(20), ബിനു(18), വി.സുരേഷ്(19), യേശുദാസൻ(43), ശബരിയാർ(52), പ്രബിൻ(25), എ.സുരേഷ്(33), പൂന്തുറ സ്വദേശികളായ സ്റ്റീഫൻ(32), സാജൻ(32), പുതിയതുറ സ്വദേശി വർഗീസ്(48), പുല്ലുവിള സ്വദേശി ലൂയിസ്‌വിൻസന്റ്(29), അടിമലത്തുറ സ്വദേശി ജോസ്(43), തമിഴ്നാട് നീരോടി സ്വദേശി ഫ്രെഡി(36) എന്നിവരും കൊച്ചിയിൽ നിന്നുള്ള അഷ്റഫ്, കന്യാകുമാരിജില്ല ഇരവിപുത്തൻതുറ ജൂഡി ആൽബർട്ട് (32), സുസലിൻ(34), ആൽബർട്ട്(63), റെമ്യാസ്(62), ആസ്പിൻ രാജ്(20), ഡെനിസ്റ്റൻ(30), ഫ്രെഡി(31), ജോബൻ(31), സോണി(39), ആന്റണി സേവ്യർ (19), ശവരിയാർ(58), ഇരയിമ്മൻതുറ മെർലിൻരാജ്(35), മഞ്ഞാലൂമൂട് ഷാജി(33), കോടിമുന സേവിയർ(60) എന്നിവരാണു പിടിയിലായിട്ടുള്ളതായി സൂചന ലഭിച്ചത്. പിടിയിലായവരിൽ വിഴിഞ്ഞം സ്വദേശികളായ സുരേഷ്, ബിനു എന്നിവർ കഴിഞ്ഞദിവസം ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു വിവരം പുറത്തറിയുന്നത്.