News Saturday, March 4, 2017 - 10:31
Submitted by kerala on Sat, 2017-03-04 10:31
Select District:
News Items:
Description:
Kerala Budget 2017 was presented in legislative assembly.Rs 500 crore to be allotted for in-land fish farming promotions and insurance for fishing equipment, small harbours and marine ambulances have been planned.
Regional Description:
ബജറ്റിൽ മത്സ്യമേഖല :
ഉൾനാടൻ മത്സ്യമേഖലയ്ക്ക് 49 കോടി രൂപ.
പഞ്ഞമാസ സമാശ്വസപദ്ധതി 3,600 രൂപ വീതം.
മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് നഷ്ടപരിഹാരം: മരിക്കുന്നവർക്കും കാണാതാകുന്നവർക്കും 10 ലക്ഷം രൂപ;
തൊഴിൽശേഷി നഷ്ടപ്പെടുന്നവർക്ക് 5 ലക്ഷം രൂപ.
അനുബന്ധത്തൊഴിലാളികൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും ഇൻഷുറൻസ്.
അർത്തുങ്കൽ, വെള്ളയിൽ, താനൂർ, പരപ്പനങ്ങാടി, മഞ്ചേശ്വരം, കൊയിലാണ്ടി, മുനക്കക്കടവ്, ചേറ്റുവ, ചെറുവത്തൂർ, തലായി, ചെത്തി ഹാർബറുകളുടെ നിർമ്മാണത്തിന് 39 കോടി രൂപ.
തീരപ്രദേശവികസനത്തിന് 216 കോടി രൂപ.
കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 24,851 മത്സ്യെത്താഴിലാളി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാൻ 150 കോടി രൂപ.
തീരദേശ ചെറുറോഡുകൾക്കുവേണ്ടി ഹാർബർ എൻജിനീയറിംഗ് വകുപ്പിന് 100 കോടി രൂപ.
മത്സ്യം, കയർ, കർഷകത്തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യത്തിന് 50 കോടി രൂപ.