News Wednesday, April 29, 2020 - 10:35

Select District: 
News Items: 
Regional Description: 
കേരളത്തിൽ ഇന്നലെ 4 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 3 പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ആകെ പരിശോധിച്ച 3101 സാമ്പിളുകളിൽ 3 എണ്ണം മാത്രമാണ് പോസിറ്റീവ് ആയത്. കോവിദഃ ബാധിതമായ 7 തദ്ദേശസ്ഥാപനങ്ങളെക്കൂടി ഹോട്സ്പോട്ടുകളായി പ്രഘ്യപിച്ചതോടേ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 100 ആയി.ഇതിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്ക് പിടിക്കാനുള്ള സർക്കാർ ഉത്തരവ് കേരളാ ഹൈക്കോടതി 2 മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യയിൽ ലോക്ക്ഡൗൺ നീട്ടുന്നതിനെ ചർച്ചകൾ പുരോഗമിക്കുന്നു. ഇന്നലെ വരെ ഇന്ത്യയിൽ ആകെ 29974 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 937 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കുവാൻ ശ്രദ്ധിക്കുക. വീട്ടിൽ തന്നെ കഴിയുക. വളരെ അത്യാവശ്യത്തിനുമാത്രം പുറത്തു പോകുക. സർക്കാർ നിർദ്ദേശങ്ങൾ എല്ലാം തന്നെ അനുസരിക്കുക.