You are here
Disaster Alerts 07/10/2018
State:
Kerala
Message:
അറബിക്കടലിന്റെ തെക്കുകിഴക്കും കിഴക്ക് മധ്യത്തിലുമായി കാണപ്പെട്ട ന്യൂനമർദ്ദ മേഖല കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 13 km വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീകിക്കൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. ഇന്ന് 07/10/2018-ന് സമയം 05.00 IST-ക്ക് 11.09 N -ലും 65.08 E -ലും ഒമാനിലെ സലാലക്ക് കിഴക്ക് -തെക്കുകിഴക്കായി 1380 km ദൂരത്തിലും യെമെനിലെ സൊകോട്രാ ദ്വീപുകൾക്ക് കിഴക്ക്-തെക്കുകിഴക്കായി 1290 km ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി 900 km ദൂരത്തിലും സ്ഥിതിചെയ്യുന്നതായാണ് അറിയുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഈനനമര്ദം ശക്തിപ്രാപിച്ചു അതീവ ന്യൂനമർദ്ദമേഘലയായി അതിനടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായിമാറി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 5 ദിവസങ്ങളിൽ ഒമാനിന്റെ തെക്കൻ തീരങ്ങളിലും യമൻ തീരങ്ങളിലും വീശിയടിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. ഈ പ്രതിഭാസം കേരളത്തിന്റെ പുറം കടലിൽ ഏകദേശം 250 km ഉള്ളിലേക്ക് 3 മീറ്റർ മുതൽ 4 മീറ്റർ വരെ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ട് മാത്രമല്ല കടലിൽ ഉപരിതലത്തിലെ വെള്ളത്തിന്റെ ഒഴുക്ക് സെക്കന്റിൽ 35 സെന്റിമീറ്റർ മുതൽ 85 സെന്റിമീറ്റർ വരെ ആയിരിക്കും. ഒക്ടോബര് 7-ന് ലക്ഷദ്വീപിലും അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗങ്ങളിലും മണിക്കൂറിൽ 40 km മുതൽ 50 km വരെയും കിഴക്ക് മധ്യ അറേബ്യൻ കടലിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെയും ഒക്ടോബര് 7-ന് വൈകുന്നേരത്തോടുകൂടി മണിക്കൂറിൽ 50 km മുതൽ 60 km വരെയും വേഗതയിൽ കാറ്റ് ശക്തി പ്രാപിക്കും.ഒക്ടോബര് 8-ന് മണിക്കൂറിൽ 60 km മുതൽ 70 km വരെയും കാറ്റ് ശക്തി പ്രാപിക്കും എന്നാണ് ഇതുവരെയുള്ള വിവരം. ആയതിനാൽ അറബിക്കടലിന്റെ തെക്കുകിഴക്കയും ലക്ഷദ്വീപ് പ്രദേശങ്ങളിലേക്കും പോകുന്ന മൽസ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂറത്തേക്കും അറബിക്കടലിന്റെ കിഴക്ക് മധ്യപ്രദേശങ്ങളിൽ മൽസ്യബന്ധനത്തിനായി പോകുന്നവർ ഒക്ടോബര് 7 മുതൽ 9വരെയും അറബിക്കടലിന്റെ പടിഞ്ഞാറ്-മധ്യത്തിലായി മൽസ്യബന്ധനത്തിന് പോകുന്നവർ ഒക്ടോബര് 8 മുതൽ 11 വരെയും കടലിൽ പോകരുതെന്ന് അറിയിക്കുന്നു.ഒക്ടോബര് 7-ന് കേരളത്തിൽ മിക്കസ്ഥലങ്ങളിലും ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായമഴക്കും സാധ്യതയുണ്ട്.ഒക്ടോബര് 8-ന് കേരളത്തിൽ മിക്കസ്ഥലങ്ങളിലും ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായമഴക്കും സാധ്യതയുണ്ട്.
Disaster Type:
State id:
3
Disaster Id:
2
Message discription: